ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയിലേക്കുള്ള 16 അംഗ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടി20കളിലും മൂന്ന് ഏകദിനങ്ങളിലുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനിറങ്ങുന്നത്. മിത്താലി രാജ് നയിക്കുന്ന ടീമിന്റെ ഉപനായിക സ്ഥാനം ഹര്‍മ്മന്‍പ്രീത് കൗറിനാണ്. മുംബൈയുടെ ജൈമിമ റോഡ്രിഗസും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നടക്കുക.

സ്ക്വാഡ്: മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സുഷ്മ വര്‍മ്മ, ഏകത ബിഷ്ട്, സ്മൃതി മന്ഥാന, പൂനം യാദവ്, പൂനം റൗത്ത്, രാജേശ്വരി ഗായക്വാഡ്, ജൈമിമ റോഡ്രീഗസ്, ജൂലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡേ, മോന മേശ്രാം, പൂജ വസ്ത്രാകാര്‍, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജൂണില്‍ ഇന്ത്യ അയര്‍ലണ്ടിലേക്ക്
Next articleബെർബയും, കിസിറ്റോയും സ്റ്റാർട്ട് ചെയ്യുന്നു, സിഫ്നിയോസ് ബെഞ്ചിൽ