മൂന്നല്ല ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കും

India
- Advertisement -

ജൂലൈയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളില്‍ കളിക്കും. നേരത്തെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുമെന്ന് പറഞ്ഞതെങ്കിലും ഇന്ന് ശ്രീലങ്കന്‍ ബോര്‍ഡിന്റെ പ്രസിഡന്റ് ആണ് പുതുക്കിയ വിവരം പുറത്ത് വിട്ടത്.

ഇന്ത്യ ഇത് അംഗീകരിച്ചുവെന്നും അത് തങ്ങളുടെ ബോര്‍ഡിന് കൂടുതല്‍ വരുമാനം നേടുവാന്‍ സഹായിക്കുമെന്നും ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Advertisement