ബിഗ്സാം ഈ സീസണോടെ വെസ്റ്റ് ബ്രോം വിടും, പക്ഷെ വിരമിക്കില്ല

6d001a1d26a2b119b1c642b83e03396490c03866
- Advertisement -

ഇംഗ്ലീഷ് പരിശീലകനായ സാൽ അലരഡൈസ് താൻ ഈ സീസൺ അവസാനത്തോടെ വെസ്റ്റ് ബ്രോം പരിശീലക സ്ഥാനം ഒഴിയും എന്ന് അറിയിച്ചു. സീസൺ പകുതിക്ക് വെച്ച് വെസ്റ്റ് ബ്രോമിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ആയിരുന്നു സാം എത്തിയത്. പക്ഷെ ആ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. കരിയറിൽ ആദ്യമായാണ് ബിഗ് സാമിന് റിലഗേഷൻ നേരിടേണ്ടി വരുന്നത്.

തനിക്ക് വെസ്റ്റ് ബ്രോമിനൊപ്പം നീണ്ടകാല പദ്ധതി ഉണ്ടായിരുന്നില്ല എന്നും സീസൺ അവസാനത്തോടെ സ്ഥാനം ഒഴിയും എന്നും അദ്ദേഹം പറഞ്ഞു‌. എന്നാൽ ഫുട്ബോൾ ലോകത്ത് തന്നെ തുടരും എന്ന് അദ്ദേഹം പറഞ്ഞു. വിരമിക്കാൻ താൻ മുമ്പ് പലതവണയും ശ്രമിച്ചിരുന്നു എന്നും തനിക്ക് അതിന് സാധിക്കുന്നില്ല എന്നും മുൻ ഇംഗ്ലണ്ട് പരിശീലകൻ കൂടിയായ ബിഗ് സാം പറഞ്ഞു. താൻ പുതിയ ക്ലബിലൂടെ പരിശീലക രംഗത്ത് തിരികെയെത്തും എന്നും അദ്ദേഹം പറഞ്ഞു.

Advertisement