കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28ന് ആരംഭിയ്ക്കും, ഫൈനല്‍ സെപ്റ്റംബര്‍ 19ന്

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2021 പതിപ്പ് ഓഗസ്റ്റ് 28ന് ആരംഭിയ്ക്കും. ഫൈനല്‍ സെപ്റ്റംബര്‍ 19ന് നടക്കും. ബയോ ബബിള്‍ സാഹചര്യങ്ങളില്‍ സെയിന്റ് കിറ്റ്സ് & നെവിസില്‍ ആവും ഇത്തവണത്തെ ടൂര്‍ണ്ണമെന്റ്. കഴിഞ്ഞ വര്‍ഷം ട്രിനിഡാഡ് & ടൊബാഗോയിലാണ് ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായി നടന്നത്.

33 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റിലുണ്ടാകുക. 2020ല്‍ 523 മില്യണ്‍ വ്യൂവര്‍ഷിപ്പാണ് ടൂര്‍ണ്ണമെന്റിന് ഉണ്ടായത്. 2019 പതിപ്പിനെക്കാള്‍ 67 ശതമാനം വര്‍ദ്ധനവ് ടൂര്‍ണ്ണമെന്റിന്റെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു.

Advertisement