2020ൽ പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2020 ജൂൺ മാസത്തിന് മുൻ ഇന്ത്യൻ ഏഷ്യ കപ്പിൽ പങ്കെടുക്കുമോ എന്ന് അറിയിക്കണമെന്നാണ് പാകിസ്ഥൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. അവസാന തീരുമാനം കൈക്കൊള്ളേണ്ടത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഐ.സി.സിയുമാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വാസിം ഖാൻ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്നതിന് പാകിസ്ഥാന് യാതൊരു എതിർപ്പും ഇല്ലെന്നും വസീം ഖാൻ പറഞ്ഞു.
2020 സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ വെച്ചാണ് ഏഷ്യ കപ്പ് മത്സരം. വർഷങ്ങളായി ഇരു രാജ്യങ്ങളും പാകിസ്താനിലും ഇന്ത്യയിലും വെച്ച് മത്സരിക്കാറില്ല. അതെ സമയം നിഷ്പക്ഷ വേദിയിൽ വെച്ച് മത്സരിക്കുന്നതിന് പ്രശ്നമില്ലെന്ന് നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഐ.സി.സി മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത്. ഈ കഴിഞ്ഞ ലോകകപ്പിലും ഇന്ത്യ പാകിസ്ഥാനെ നേരിട്ടിരുന്നു.