യുവ ഡിഫൻഡർ അബ്ദുൽ സലാം ഇനി ട്രാവുവിൽ

- Advertisement -

യുവ ഡിഫൻഡ മുഹമ്മദ് അബ്ദുൽ സലാമിനെ ടീമിൽ എത്തിച്ച് ട്രാവു എഫ് സി. 20കാരനായ താരത്തെ റിയൽ കാശ്മീരിൽ നിന്നാണ് ട്രാവു ഇപ്പോൾ തങ്ങളുടെ ടീമിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ മികച്ച പ്രകടനമായിരുന്നു അബ്ദുൽ സലാം കാഴ്ചവെച്ചത്. സലാമിന്റെ ലോംഗ് ത്രോകൾ ലീഗിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ഒരു വർഷത്തേക്കാണ് അബ്ദുൽ സലാമുമായുള്ള ട്രാവുവിന്റെ കരാർ. അഞ്ചടി 7 ഇഞ്ച് ഉയരമുള്ള താരം തന്റെ വേഗതയ്ക്കും പേര് കേട്ടിട്ടുണ്ട്. നേരത്തെ നെരോക്കയ്ക്ക് വേണ്ടിയും സലാം കളിച്ചിട്ടുണ്ട്.

Advertisement