ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യ

Sports Correspondent

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 124 പോയിന്റാണുള്ളത്. പരമ്പരയ്ക്ക് മുമ്പ് 119 പോയിന്റായിരുന്നു ഇന്ത്യയുടെ പക്കൽ. അതേ സമയം ന്യൂസിലാണ്ടിന് 3 പോയിന്റ് നഷ്ടമായി 121 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കാന്‍പൂരിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം നിഷേധിക്കുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചുവെങ്കിലും രണ്ടാം ടെസ്റ്റിൽ കനത്ത പരാജയം ആണ് ടീം നേരിട്ടത്.