മുൻ ചെൽസി ഗോൾകീപ്പർ കബയേറോ സതാമ്പ്ടണിലേക്ക്

Newsroom

മുൻ ചെൽസി ഗോൾകീപ്പർ വില്ലി കബയേറോ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു. ഫ്രീ ഏജന്റായ കബയേറോയെ സതാമ്പ്ടൺ ആണ് സൈൻ ചെയ്യുന്നത്. ക്ലബിലെ ഗോൾ കീപ്പർമാർ പരിക്കുമായി കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സതാമ്പ്ടൺ ഇത്തരത്തിൽ ഒരു സൈനിംഗ് നടത്തുന്നത്. സതാമ്പ്ടന്റെ കീപ്പർമാരായ ഫോസ്റ്ററും മക്കാർത്തിയും പരിക്കേറ്റ് പുറത്താണ്. കഴിഞ്ഞ സമ്മറോടെ കരാർ അവസാനിച്ചതിനാൽ ആയിരുന്നു കബയേറോ ചെൽസി വിട്ടത്.

അർജന്റീന താരം 2017 മുതൽ ചെൽസിയിൽ ഉൺറ്റായിരുന്നു. ചെൽസിക്ക് ഒപ്പം ഒരു എഫ് എ കപ്പും ഒരു യൂറോപ്പ് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും കബയേറോ സ്വന്തമാക്കിയിട്ടുണ്ട്. ചെൽസി കിരീടം നേടിയ എഫ് എ കപ്പ് ഫൈനലിൽ കബെയേറോ ആയിരുന്നു വല കാത്തിരുന്നത്. ചെൽസിക്കായി 38 മത്സരങ്ങൾ ആകെ കളിച്ച താരം 14 ക്ലീൻ ഷീറ്റ് നേടിയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, എൽചെ, ബോക ജൂനിയേഴ്സ് എന്നീ ക്ലബുകൾക്കായി കബയേറോ കളിച്ചിട്ടുണ്ട്