കോമ്രോൺ തിരികെ ഇന്ത്യയിൽ

Newsroom

മുൻ സീസണുകളിൽ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താജികിസ്താൻ താരം ക്രോമോൺ ടുർസുനോവ് ചെറിയ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. രാജസ്ഥാൻ യുണൈറ്റഡ് ആണ് താരത്തെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയത്. മുമ്പ് മോഹൻ ബഗാനായും ട്രാവുവിനായും കളിച്ചിട്ടുള്ള താരമാണ് ടുർസ്നോവ്.

താജികിസ്താൻ ദേശീയ ടീമിന്റെ സ്ട്രൈക്കറായിരുന്നു കോമ്രോൺ. മോഹൻ ബഗാന്റെ കിരീട ടീമിൽ താരം ഉണ്ടായിരുന്നു. 26കാരനായ താരം താജികിസ്താൻ ക്ലബായ ഇസ്റ്റിക്ലോൾ, റെഗർ തടാസ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്തിനായി 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.