ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ, സിറാജ്, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അതെ സമയം ഇന്ത്യൻ ടീമിൽ ഇടം നേടിയ വെങ്കടേഷ് അയ്യരിന് ഇന്ന് അരങ്ങേറ്റ മത്സരമാണ്.
വിരാട് കോഹ്‌ലിയിൽ നിന്ന് ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മയുടെ ആദ്യ മത്സരം കൂടിയാണിത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് രോഹിത് ശർമ്മ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.
1 Rohit Sharma (capt), 2 KL Rahul, 3 Suryakumar Yadav, 4 Shreyas Iyer, 5 Rishabh Pant (wk), 6 Venkatesh Iyer, 7 Axar Patel, 8 R Ashwin, 9 Bhuvneshwar Kumar, 10 Mohammed Siraj, 11 Deepak Chahar
New Zealand: 1 Martin Guptill, 2 Daryl Mitchell, 3 Glenn Phillips, 4 Mark Chapman, 5 Tim Seifert (wk), 6 Rachin Ravindra, 7 Mitchell Santner, 8 Tim Southee (capt), 9 Todd Astle, 10 Lockie Ferguson, 11 Trent Boult.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







