ഇന്ത്യ എല്ലാ പരമ്പരയിലും ഡേ-നൈറ്റ് ടെസ്റ്റ് കളിക്കണമെന്ന് ഗാംഗുലി

Photo: Twitter/@BCCI

ഇന്ത്യ ഇനിയുള്ള എല്ലാ പരമ്പരയിലും ഒരു ടെസ്റ്റ് മത്സരമെങ്കിലും പിങ്ക് ബോളില്‍ കളിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇനി ഡേ നൈറ്റ് ടെസ്റ്റുകളുടെ കാലമാണെന്നും വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അതിന് തയ്യാറാകണമെന്നാണ് ഗാംഗുലി പറയുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കുവാന്‍ തയ്യാറാകുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം ഏറെ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരുന്നു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിനെ ബോര്‍ഡ് മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുക കൂടി ചെയ്തപ്പോള്‍ കാണികള്‍ വന്‍ തോതിലാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

ബോര്‍ഡുമായി തന്റെ അനുഭവം പങ്കുവെച്ച് മറ്റ് സ്ഥലങ്ങളിലേക്കും ഡേ നൈറ്റ് ടെസ്റ്റ് വേദി വ്യാപിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗാംഗുലി വ്യക്തമാക്കി.

Previous articleഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ കോച്ചുമാര്‍ – മുഹമ്മദ് അസ്ഹറുദ്ദീന്‍
Next articleസയ്യദ് മോഡി ടൂര്‍ണ്ണമെന്റിലെ വെള്ളി മെഡല്‍, സൗരഭ് വര്‍മ്മയ്ക്ക് റാങ്കിംഗില്‍ നേട്ടം