ഇന്ത്യക്ക് സ്ഥിരമായി ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ അഞ്ച് വേദികൾ മാത്രം മതിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വേദികൾ മാറ്റുന്നത് ഏകദിന മത്സരങ്ങൾക്കും ടി20 മത്സരങ്ങൾക്കും മാത്രം മതിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് ജയിച്ചതിന് ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.
ടെസ്റ്റ് മത്സരങ്ങൾക്ക് സ്ഥിരമായി വേദി ഏർപ്പെടുത്തുന്ന കാര്യം കുറെ കാലങ്ങളായി ചർച്ച ചെയ്യുന്നതാണെന്നും തന്റെ അഭിപ്രായത്തിൽ ടെസ്റ്റ് മത്സരം കളിയ്ക്കാൻ സ്ഥിരമായി അഞ്ച് വേദികൾ മതിയെന്നതാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇങ്ങനെ ആയാൽ ഒരു ടെസ്റ്റ് മത്സരം കളിയ്ക്കാൻ പോവുമ്പോൾ അവിടെത്തെ പിച്ച് എങ്ങനെ ആയിരിക്കുമെന്ന് നേരത്തെ വ്യക്തമായി അറിയാൻ സാധിക്കുമെന്നും മത്സരം കാണാൻ വരുന്ന കാണികളെ കുറിച്ച് ധാരണ ഉണ്ടാവുമെന്നും കോഹ്‌ലി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിനും ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമായി നിലനിർത്താനും അഞ്ച് വേദികൾ മാത്രം മതിയെന്ന രീതിയിലേക്ക് മാറണമെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യ ഈ പരമ്പരയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും കാണികൾ വളരെ കുറവായിരുന്നു. 2000ൽ താഴെ ആൾക്കാർ മാത്രമാണ് റാഞ്ചിയിലെ ടെസ്റ്റ് മത്സരം കാണാൻ എത്തിയത്.