വംശീയാക്രമണം, ആരാധകനെ അനിശ്ചിത കാലത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലക്കി

- Advertisement -

ലിവർപൂളിനെതിരായ മത്സരത്തിനിടെ ഓൾഡ്ട്രാഫോർഡിൽ ഉണ്ടായ വംശീയാധിക്ഷേപത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ നടപടി. ലിവർപൂൾ താരമായ ട്രെന്റ് അർനോൾഡ് ആയിരുന്നു സ്റ്റേഡിയത്തിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. അർനോൾഡിനെതിരെ അധിക്ഷേപം നടത്തിയ ആരാധകനെ തിരിച്ചറിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കി.

ഇനി ഒരിക്കലും ആ വ്യക്തിക്ക് ഓൾഡ് ട്രാഫോർഡിൽ ചെന്ന് കളി കാണാൻ ആവില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് അറിയിച്ചു. ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആ വ്യക്തിയെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയിരുന്നു എന്നും യുണൈറ്റഡ് വ്യക്തമാക്കി. ഫുട്ബോളിൽ വംശീയാധിക്ഷേപം എക്കാലത്തെക്കാലൂം വർധിച്ചിരിക്കുന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ നടപടി.

Advertisement