മൂന്നാം ദിവസം മുട്ടുമടക്കി ഇന്ത്യ, അഡിലെയ്ഡില്‍ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം വെറും 90 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ദിവസം ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മൂന്നാം ദിവസം ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിച്ചപ്പോള്‍ അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 90 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36/9 റണ്‍സിന് അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.

9/1 എന്ന നിലയില്‍ രണ്ടാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 15ല്‍ നില്‍ക്കവെ 4 വിക്കറ്റാണ് നഷ്ടമായത്. ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും ഇന്ത്യന്‍ താരങ്ങളെ വെള്ളം കുടിച്ചപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 36 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 21.2 ഓവര്‍ ആണ് ഇന്ത്യ ക്രീസില്‍ ചെലവഴിച്ചത്.

9 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ഹനുമ വിഹാരി എട്ട് റണ്‍സിന് പുറത്തായി. ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും രവിചന്ദ്രന്‍ അശ്വിനും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ സാഹ, വിരാട് കോഹ്‍ലി, പൃഥ്വി ഷാ എന്നിവര്‍ നാല് റണ്‍സ് നേടി. ഉമേഷ് യാദവ് പുറത്താകാതെ 4 റണ്‍സ് നേടി ക്രീസില്‍ നിന്നു.

ജോഷ് ഹാസല്‍വുഡ് അഞ്ചും പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും നേടിയാണ് ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിവിട്ടത്.