“മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സോൾഷ്യാറിനെക്കാൾ മികച്ചതായി ആരുമില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ ഒലെ ഗണ്ണാർ സോൾഷ്യറിനെക്കാൾ മികച്ചതായി ആരുമില്ല എന്ന് യുണൈറ്റഡ് യുവ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. ഒലെ മികച്ചൊരു വ്യക്തിയാണ് അദ്ദേഹത്തിന്റെ മനസ്സു നിറയെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെക്കാൾ മികച്ച പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടില്ല. റാഷ്ഫോർഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിനെ എവിടെ എത്തിക്കണം എന്നും ഈ ക്ലബിന് എന്താണ് ആവശ്യം എന്നും എല്ലാവരെക്കാളും നന്നായി സോൾഷ്യാറിന് അറിയാം. റാഷ്ഫോർഡ് പറഞ്ഞു. താനും പരിശീലകനും തമ്മിൽ നല്ല പരസ്പര ധാരണയാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കാൻ തനിക്ക് ചിന്തിക്കേണ്ടിയെ വന്നില്ലായിരുന്നു എന്നും റാഷ്ഫോർഡ് പറഞ്ഞു. ഒലെയുടെ കീഴിൽ മികച്ച ഫോമിൽ കളിക്കുകയാണ് റാഷ്ഫോർഡ് ഇപ്പോൾ.