തുടക്കം ഗില്ലിന്റെ മടക്കത്തോടെ, പിന്നെ നിലയുറപ്പിച്ച് പുജാരയും വിഹാരിയും

Jamesanderson

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 284 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഗില്ലിനെ നഷ്ടപ്പെട്ട് കൊണ്ടായിരുന്നു. മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 37/1 എന്ന നിലയിലാണ്.

4 റൺസ് നേടിയ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്സൺ പുറത്താക്കിയപ്പോള്‍ 33 റൺസ് രണ്ടാം വിക്കറ്റിൽ നേടി പുജാര – വിഹാരി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പുജാര 17 റൺസും വിഹാരി 10 റൺസും നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 169 റൺസാണ് ലീഡുള്ളത്.