ബികാഷ് ജൈറു മൊഹമ്മദൻസിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് ബികാഷ് ജൈറുവിനെ സ്വന്തമാക്കിയേക്കും. ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാളിന്റെ മധ്യനിര താരം ബികാഷ് ജൈറുവും മൊഹമ്മദൻസുമായി കരാർ ധാരണയിൽ എത്തിയതായാണ് വിവരങ്ങൾ. വിങ്ങറായ ബികാഷ് ജൈറു കഴിഞ്ഞ സീസണിൽ ആകെ 11 മത്സരങ്ങളിൽ മാത്രമെ ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നുള്ളൂ.

30കാരനായ ജൈറു മുമ്പ് ഐ എസ് എല്ലിൽ പൂനെ സിറ്റിക്കു വേണ്ടിയും ജംഷദ്പൂരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 61 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.