മാഞ്ചസ്റ്റർ സിറ്റി യുവതാരം റോമിയോ ലാവിയയെ സതാംപ്ടൺ സ്വന്തമാക്കും

മിഡ്ഫീൽഡർ റോമിയോ ലാവിയയെ സതാംപ്ടൺ സ്വന്തമാക്കി. 18കാരനായ ബെൽജിയൻ മിഡ്ഫീൽഡർ റോമിയോ ലാവിയയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുമായി സതാമ്പ്ടൺ പൂർണ്ണ ധാരണയിൽ എത്തിയതായാണ് വിവരങ്ങൾ. 10 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ ഫീസ്. മാഞ്ചസ്റ്റർ സിറ്റി ഒരു ബൈ ബാക്ക് ക്ലോസ് കരാറിൽ ഉൾപ്പെടുത്തും.

റോമിയോ ലാവിയ ഒരു സീസൺ മുമ്പ് ആൻഡർലെചിൽ നിന്നാണ് സിറ്റിയിൽ എത്തിയത്. സിറ്റിയിൽ അധികം അവസരം ലഭിച്ചില്ല എന്നതാണ് താരം ക്ലബ് വിടാൻ കാരണം. ബെൽജിയത്തിന്റെ അണ്ടർ 21 ടീമുകൾക്കായി ഇതിനകം കളിച്ചിട്ടുള്ള താരമാണ് ലാവിയ.