രണ്ടാം പന്തിൽ രാഹുല്‍ പുറത്ത്, വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 346/7 എന്ന സ്കോര്‍. ഇന്നത്തെ ദിവസത്തെ രണ്ടാം പന്തിൽ രാഹുല്‍ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 129 റൺസ് നേടിയ രാഹുലിന് പിന്നാലെ രഹാനെയും(1) വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 276/3 എന്ന സ്കോറിൽ നിന്ന് 282/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ആറാം വിക്കറ്റിൽ ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 49 റൺസ് നേടിയ കൂട്ടുകെട്ടിനെ മാര്‍ക്ക് വുഡാണ് തകര്‍ത്തത്. 37 റൺസാണ് ഋഷഭ് പന്ത് നേടിയത്.

31 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും ഒല്ലി റോബിന്‍സൺ രണ്ടും വിക്കറ്റ് നേടി.