മയാംഗിനെ നഷ്ടം, ഇന്ത്യയുടെ ലീഡ് 200ന് മേലെ

ബെംഗളൂരുവിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ ഇന്ത്യ്ക്ക് 200ന് മേലെ ലീഡ്. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷനിൽ ശ്രീലങ്കയെ 109 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 61/1 എന്ന നിലയിലാണ്.

30 റൺസുമായി രോഹിത് ശര്‍മ്മയും 8 റൺസ് നേടി ഹനുമ വിഹാരിയും ക്രീസിലുള്ളപ്പോള്‍ 22 റൺസ് നേടിയ മയാംഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 204 റൺസ് ലീഡാണ് ഇന്ത്യയുടെ പക്കലുള്ളത്.