ഉസ്മാൻ ഖവാജ അവസാനം വീണു, ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

കറാച്ചി ടെസ്റ്റിൽ ഖവാജ വീണെങ്കിലും ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടരുന്നു. രണ്ടാം ദിവസം മൂന്നാം സെഷൻ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഉസ്മാൻ ഖവാജയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ 413 റൺസ് നേടിയിട്ടുണ്ട്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ഇന്ന് 251/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് രണ്ടാം സെഷനിൽ ഖവാജയെ നഷ്ടമായി. 160 റൺസ് എടുത്താണ് ഖവാജ മടങ്ങിയത്.

30 റൺസുമായി കാരിയും 3 റൺസ് നേടി സ്റ്റാർക്കുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. പാകിസ്താനായി ഫഹീം, സാജിദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.