ഇന്ത്യയുടെ ഏകദിനത്തിലെ ഈ തുടര്‍ച്ചയായ രണ്ടാം തോല്‍വി 2013നു ശേഷം ഇതാദ്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹാലിയില്‍ 359 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ ഓസ്ട്രേലിയ 13 പന്ത് അവശേഷിക്കെ 4 വിക്കറ്റ് ജയം കരസ്ഥമാക്കുമ്പോള്‍ 84 റണ്‍സ് നേടിയ ആഷ്ടണ്‍ ടര്‍ണര്‍ ആണ് മത്സരത്തിലെ വിജയ ശില്പിയായി മാറിയത്. ഒപ്പം 117 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 91 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും നിര്‍ണ്ണായക പ്രകടനം നടത്തി ടീമിന്റെ വിജയത്തില്‍ പങ്കുവെച്ചപ്പോള്‍ 2017 ജനുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ഏകദിനത്തില്‍ തുടരെ രണ്ട് ജയം സ്വന്തമാക്കുന്നത്. ഏറെ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയിരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കഴിഞ്ഞ കുറച്ച് കാലമായി പ്രതിരോധത്തിലായിരുന്നു.

അതേ സമയം 2013നു ശേഷം ഇതാദ്യമായാണ് ഇന്ത്യ തുടരെ രണ്ട് ഏകദിനങ്ങളില്‍ പരാജയപ്പെടുന്നത്. ഇന്ന് മൊഹാലിയില്‍ നടത്തിയ വിജയകരമായ റണ്‍ ചേസ് ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കൂടിയാണ്. നേരത്തെ ടി20 പരമ്പര ഇന്ത്യയില്‍ ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. 2-0നു പിന്നിലായിരുന്ന ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ 2-2നു ഒപ്പമെത്തി പരമ്പര വിജയം സ്വപ്നം കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.