നൂറ് റൺസ് കൂട്ടുകെട്ടിന് ശേഷം പുജാരയും രഹാനെയും വീണു, ലോര്‍ഡ്സിൽ ഇന്ത്യ പ്രതിരോധത്തിൽ

Pujararahane

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ബാക്ക്ഫുട്ടിൽ. രണ്ടാം ഇന്നിംഗ്സിൽ 181/6 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പുജാരയും ചേര്‍ന്ന് രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു.

നൂറ് റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. 45 റൺസ് നേടിയ പുജാരയെ മാര്‍ക്ക് വുഡ് പുറത്താക്കിയപ്പോള്‍ രഹാനെയെ മോയിന്‍ അലി വീഴ്ത്തി. 61 റൺസാണ് രഹാനെ നേടിയത്. അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

Moeenali

14 റൺസ് നേടിയ ഋഷഭ് പന്തിനൊപ്പം 4 റൺസുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്. മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ് ലീഡാണുള്ളത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടി.

Previous articleപാക്കിസ്ഥാന്‍ 203 റൺസിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 168 റൺസ്
Next articleഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് പരാജയം, നുനോ സാന്റോക്ക് സ്പർസിൽ ഗംഭീര തുടക്കം