കടക്കുമോ ഇന്ത്യ ഈ കടമ്പ? ജയിക്കുവാന്‍ 245 റണ്‍സ്

നാലാം ദിവസത്തെ ആദ്യ പന്തില്‍ താന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്താക്കി മുഹമ്മദ് ഷമി തന്റെ നാലാം വിക്കറ്റ് നേടിയ ശേഷം ഏറെ വൈകാതെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 271റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 245 റണ്‍സ് വിജയ ലക്ഷ്യം. സാം കുറന്‍ 46 റണ്‍സ് നേടി അവസാന വിക്കറ്റായി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു റണ്‍സുമായി പുറത്താകാതെ നി്ന്നു.

245 റണ്‍സ് എന്ന ശ്രമകരമായ നാലാം ഇന്നിംഗ്സ് സ്കോറാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ 86/6 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിന രക്ഷിച്ച സാം കറന്‍ ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിംഗ്സിലും മികവ് പുലര്‍ത്തിയപ്പോള്‍ ഈ ശ്രമകരമായ കടമ്പ ഇന്ത്യ കടക്കുമോ എന്നതാണ് ഇനി നോക്കേണ്ടത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇഷാന്ത് ശര്‍മ്മ(2), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Previous articleമുഡ്ഡെ മൂസ ഇനി ഗോകുലം കേരളയുടെ ക്യാപ്റ്റൻ
Next articleസ്കോൾസ് വീണ്ടും ഫുട്ബോൾ കളത്തിൽ