സ്കോൾസ് വീണ്ടും ഫുട്ബോൾ കളത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ് വീണ്ടും ഫുട്ബോൾ കളത്തിൽ. 43കാരനായ താരം നോൺ ലീഗ് ഫുട്ബോൾ ടീമായ റോയ്ടോൺ ടൗണിന് വേണ്ടിയാണ് വീണ്ടും കളിക്കാൻ ഇറങ്ങിയത്‌. സ്കോൾസിന്റെ മകൻ ആരോൺ കളിക്കുന്ന ക്ലബ് കൂടിയാണ് റോയ്ടോൺ. ഇന്നലെ ആയിരുന്നു ക്ലബിൽ സ്കോൾസിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ പക്ഷെ സ്റ്റോക്പോർട് ജോർജിയൻസിനോടെ സ്കോൾസിന്റെ ടീം പരാജയപ്പെട്ടു.

43കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ്‌. യുണൈറ്റഡിനൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് ഉൾപ്പ്പെടെ നിരവധി കിരീടങ്ങളും സ്കോൾ നേടിയിട്ടുണ്ട്‌‌. ടീമിൽ സീനിയർ താരങ്ങൾ ഒന്നും ഇല്ലാത്തതാണ് സ്കോൾസിനെ ഉൾപ്പെടുത്താൻ കാരണം എന്ന് റോയ്ടോൺ ടീം അധികൃതർ പറഞ്ഞു‌. 43കാരനാണ് സ്കോൾസ് ഇപ്പോൾ.

Previous articleകടക്കുമോ ഇന്ത്യ ഈ കടമ്പ? ജയിക്കുവാന്‍ 245 റണ്‍സ്
Next articleബെൻ ആർഫയ്ക്ക് പുതിയ ക്ലബ്