സമനിലയില്‍ ഒതുങ്ങി ഇന്ത്യ എസെക്സ് പോര്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും എസെക്സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 237/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച എസെക്സ് ഒന്നാം ഇന്നിംഗ്സ് 359/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പോള്‍ വാള്‍ട്ടര്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജെയിംസ് ഫോസ്റ്റര്‍ 42 റണ്‍സ് നേടി. ആരോണ്‍ നിജ്ജാര്‍-ഫിറോസ് ഖുഷി കൂട്ടുകെട്ട് 9ാം വിക്കറ്റില്‍ 23 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുമ്പോളാണ് എസെക്സിന്റെ ഡിക്ലറേഷന്‍.

നിജ്ജാര്‍ 29 റണ്‍സും ഖുഷി 14 റണ്‍സുമാണ് നേടിയത്. ഉമേഷ് യാദവ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനു ഒരു വിക്കറ്റ് ലഭിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഇന്നിംഗ്സിലും ധവാന്‍ റണ്ണെടുക്കാതെയാണ് പുറത്തായത്. മാത്യൂ ക്വിന്നിനായിരുന്നു വിക്കറ്റ്. 23 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് പുറത്തായ മറ്റൊരു താരം. ലോകേഷ് രാഹുല്‍ 36 റണ്‍സും അജിങ്ക്യ രഹാനെ 19 റണ്‍സും നേടി പുറത്താകാതെ നിന്നു.

21.2 ഓവറില്‍ 89 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. പോള്‍ വാള്‍ട്ടര്‍ ആണ് പുജാരയെ പുറത്താക്കിയത്. ചതുര്‍ദിന മത്സരത്തെ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്ന് ദിവസമാക്കി കുറയ്ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial