ജംഷദ്പൂർ എഫ് സി ഇൻഡിപെൻഡൻസ് ഡേ കപ്പിൽ പങ്കെടുക്കും

മിസോറാം ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇൻഡിപെൻഡൻസ് കപ്പിൽ ജംഷദ്പൂർ എഫ് സി പങ്കെടുക്കും. ജംഷദ്പൂർ എഫ് സിയുടെ റിസേർവ്സ് ടീമാണ് ഇൻഡിപെൻഡൻസ് കപ്പിൽ പങ്കെടുക്കുക ജംഷദ്പൂർ ഉൾപ്പെടെ 10 ടീമുകളാണ് ഇൻഡിപെൻഡൻസ് കപ്പിൽ പങ്കെടുക്കുന്നത്. ജംഷദ്പൂർ മാത്രമാണ് മിസോറാമിന് പുറത്ത് നിന്നുള്ള ടീം.

ഗ്രൂപ്പ് ബിയിൽ ചിംഗ വെംഗ് എഫ് സി, മിസോറാം പോലീസ്, കാനൻ എഫ് സി, ചോൻപുയി എഫ് സി എന്നിവർക്കൊപ്പമാണ് ജംഷദ്പൂർ മത്സരിക്കുക. ഐസാൾ, ചാന്മാരി, ബെത്ലഹേം എഫ് സി, റാമ്ലുൻ നോർത്ത് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസമനിലയില്‍ ഒതുങ്ങി ഇന്ത്യ എസെക്സ് പോര്
Next articleബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ റസ്സല്‍ ഇല്ല