ഇന്ത്യയും ഇംഗ്ലണ്ടും കിരീട സാധ്യതയുള്ളവര്‍: ഫാഫ് ഡു പ്ലെസി

- Advertisement -

ലോകകപ്പ് 2019 വിജയികളാകുവാന്‍ ഏറ്റവും സാധ്യത താന്‍ കല്പിക്കുന്നത് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. 2015 ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ശൈലി മാറ്റി. അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമുമാണ് ഇപ്പോള്‍. ഇത് കൂടാതെ നാട്ടില്‍ കളിക്കുന്ന ആനുകൂല്യവും ടീമിനുണ്ടാവും. അതേ സമയം ഇന്ത്യ നാട്ടില്‍ മാത്രമല്ല വിദേശത്തും മികച്ച ക്രിക്കറ്റാണ് കളിച്ച് വരുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലാണ്ടിലും ഏകദിന പരമ്പര വിജയിച്ച വരുന്ന ടീമിനെയും എഴുതി തള്ളാനാകില്ല.

ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ ഫാഫ് തന്റെ ടീമിനു മേല്‍ ആരും അമിത പ്രതീക്ഷകള്‍ വയ്ക്കു്ന്നില്ലെന്ന് പറഞ്ഞു. എബിഡി ഉള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ റിട്ടയര്‍ ചെയ്തതിനു ശേഷം യുവ നിരയാണ് ദക്ഷിണാഫ്രിക്കയുടേത് അതിനാല്‍ തന്നെ കിരീട സാധ്യതയുടെ അമിത പ്രതീക്ഷകള്‍ ടീമിനു ബാധ്യതയാകില്ല. എന്നിരുന്നാലും ടീമിനു വിജയ സാധ്യതയുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് ഫാഫ് പറഞ്ഞു.

Advertisement