പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്, ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. രണ്ട് പുതുമുഖ താരങ്ങളെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചലും ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നറും ആണ് ആദ്യമായി ടി20 ടീമിലേക്കുള്ള വിളി ലഭിച്ചിരിക്കുന്നത്. ടിക്നര്‍ അവസാന മത്സരത്തില്‍ മാത്രമാണ് ടീമിനൊപ്പം എത്തുക. അതേ സമയം ട്രെന്റ് ബോള്‍ട്ടിനു വിശ്രമം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്ക ടി20 മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന കെയിന്‍ വില്യംസണ്‍ ടീമിലേക്ക് തിരികെ എത്തുന്നു.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, ഡഗ് ബ്രേസ്‍വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍(ആദ്യ രണ്ട് മത്സരങ്ങള്‍), മാര്‍ട്ടിന്‍ ഗുപ്ടില്‍, ഡാരില്‍ മിച്ചല്‍, സ്കോട്ട് കുജ്ജെലൈന്‍, കോളിന്‍ മണ്‍റോ, മിച്ചല്‍ സാന്റനര്‍, ടിം സീഫെര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍, ബ്ലെയര്‍ ടിക്നര്‍(മൂന്നാം മത്സരം)

Previous articleയുവന്റ്സ് വിട്ട് മൊറോക്കൻ താരം ഖത്തറിൽ
Next articleഇന്ത്യയും ഇംഗ്ലണ്ടും കിരീട സാധ്യതയുള്ളവര്‍: ഫാഫ് ഡു പ്ലെസി