“ഇന്ത്യൻ ടീമിന്റെ മികവിന് കയ്യടി അർഹിക്കുന്നത് ദ്രാവിഡ് ആണ്” ഇൻസമാമുൽ ഹഖ്

- Advertisement -

ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ നടത്തിയ പ്രകടനങ്ങളുടെ കയ്യടി അർഹിക്കുന്നത് രാഹുൽ ദ്രാവിഡ് ആണ് എന്ന് പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസം ഇൻസമാമുൽ ഹഖ്. ഇന്ത്യൻ താരങ്ങളുടെ അണ്ടർ 19ൽ നിന്ന് എ ടീമിലേക്കും പിന്നീട് സീനിയർ ടീമിലേക്കും ഉള്ള വളർച്ചയിൽ ദ്രാവിഡിന് വലിയ പങ്കുണ്ട്. ഇൻസമാം പറയുന്നു. ദ്രാവിഡിനെ ‘മതിൽ’ എന്ന് വിളിക്കുന്നതിന് വ്യക്തമായ കാരണം ഉണ്ട്. അത് ഏതു സാഹചര്യങ്ങളിലും ഉറച്ചു നിൽക്കുന്നത് കൊണ്ടാണ്. ഇൻസമാം പറഞ്ഞു.

അദ്ദേഹം ഈ യുവതാരങ്ങളെ മാനസികമായി കരുത്തരാക്കി എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ പറയുന്നു. ആദ്യ ടെസ്റ്റിലെ പരാജയവും, കോഹ്ലിയുടെ അഭാവവും പ്രധാന താരങ്ങളുടെ പരിക്കും എല്ലാം മറികടക്കാൻ ഇന്ത്യക്ക് ആയിട്ടുണ്ട് എങ്കിൽ അത് ദ്രാവിഡിനെ കൊണ്ടാണ്. ദ്രാവിഡ് എല്ലാ താരങ്ങളെയും മതിലുകളാക്കി മാറ്റി എന്ന് ഇൻസമാം പറഞ്ഞു. പന്ത്, വാഷിങ്ടൻ സുന്ദർ, ഗിൽ, പ്രിത്വി ഷാ, വിഹാരി, സിറാജ്, സൈനി, അഗർവാൾ എന്നിവരൊക്കെ ദ്രാവിഡിന് കീഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരാണ്.

Advertisement