ലഞ്ചിന് ശേഷമുള്ള രണ്ടാം പന്തില്‍ ലഹിരു തിരിമന്നേയെ ശ്രീലങ്കയ്ക്ക് നഷ്ടമായി, ആന്‍ഡേഴ്സണ് മൂന്ന് വിക്കറ്റ്

Jamesanderson
- Advertisement -

ഗോളില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇരട്ട വിക്കറ്റുമായി ആന്‍ഡേഴ്സണ്‍ തുടക്കത്തില്‍ ഏല്പിച്ച കനത്ത പ്രഹരങ്ങള്‍ക്ക് ശേഷം ശ്രീലങ്ക 7/2 എന്ന നിലയില്‍ പ്രതിരോധത്തിലായെങ്കിലും പിന്നീട് ലഞ്ച് വരെ കൂടുതല്‍ നഷ്ടമില്ലാതെ ലങ്കയെ എത്തിക്കുവാന്‍ ലഹിരു തിരിമന്നേയ്ക്കും ആഞ്ചലോ മാത്യൂസിനും സാധിച്ചു.

ലഞ്ചിന് പിരിയുമ്പോള്‍ ലങ്ക 26 ഓവറില്‍ നിന്ന് 76/2 എന്ന നിലയിലായിരുന്നു. 43 റണ്‍സുമായി തിരിമന്നേയും 26 റണ്‍സുമായി ആഞ്ചലോ മാത്യൂസുമായിരുന്നു ക്രീസില്‍.

ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് രണ്ടാം പന്തില്‍ ലഹിരു തിരിമന്നേയെ ആന്‍ഡേഴ്സണ്‍ മടക്കിയതോടെ ലങ്ക 76/3 എന്ന നിലയിലായി. 69 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തിരിമന്നേ-മാത്യൂസ് കൂട്ടുകെട്ട് നേടിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ശ്രീലങ്ക 30 ഓവറില്‍ 83/3 എന്ന നിലയിലാണ്.

Advertisement