ഫോളോ ഓണ്‍ ഇല്ല, ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യും

- Advertisement -

117 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയെങ്കിലും ഫോളോ ഓണ്‍ നടപ്പിലാക്കേണ്ടെന്ന് നിശ്ചയിച്ച് വിരാട് കോഹ്‍ലി. 87/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് 30 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. പത്ത് റണ്‍സ് കൂടി നേടിയപ്പോള്‍ റഖീം കോണ്‍വാലിനെ ഷമി പുറത്താക്കിയ ശേഷം 20 റണ്‍സ് കൂടി ജാമാര്‍ ഹാമിള്‍ട്ടണ്‍-കെമര്‍ റോച്ച് കൂട്ടുകെട്ട് നേടിയെങ്കിലും സ്കോര്‍ 117ല്‍ നില്‍ക്കെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ 299 റണ്‍സിന്റെ ലീഡ് നേടുകയായിരുന്നു.

ഇന്നത്തെ വിക്കറ്റുകള്‍ ഷമി, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരാണ് നേടിയത്.

Advertisement