ഡിക്ലറേഷന്‍ നടത്തി ഇന്ത്യ, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 272 റൺസ്

Sports Correspondent

ലോര്‍ഡ്സിൽ ഇന്ത്യയുടെ ഡിക്ലറേഷന്‍. ലഞ്ചിന് ശേഷം രണ്ട് ഓവര്‍ കൂടി ബാറ്റ് ചെയ്ത ശേഷമായിരുന്നു ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. 271 റൺസിന്റെ ലീഡോടു കൂടി 298/8 എന്ന സ്കോറിനാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍.

Viratkohli

89 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഒമ്പതാം വിക്കറ്റിൽ ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി – ജസ്പ്രീത് ബുംറ കൂട്ടുകെട്ട് നേടിയത്. ഷമി 56 റൺസും ജസ്പ്രീത് ബുംറ 34 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്.