കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നേടാതെ തുടങ്ങാൻ ധാരണയായി. ഉച്ചക്ക് 1 മണിക്ക് മത്സരം തുടങ്ങി രാത്രി 8 മണിക്ക് മത്സരം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ച സമയം ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു.
മഞ്ഞ് വീഴ്ച മത്സരത്തെ കൂടുതൽ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് മത്സരം നേരത്തേയാക്കാൻ തീരുമാനിച്ചത്. 8 മണിക്ക് ശേഷം പന്ത് കൂടുതൽ മഞ്ഞ് വീണ് നനയും എന്നുള്ളത്കൊണ്ടാണ് മത്സരം നേരത്തേയാക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.
പുതിയ സമയ പ്രകാരം 1 മണിക്ക് ആരംഭിക്കുന്ന മത്സരം ലഞ്ച് സെഷന് വേണ്ടി 3 മണിക്ക് നിർത്തുകയും തുടർന്ന് 3.40ന് രണ്ടാമത്തെ സെഷൻ ആരംഭിക്കുകയും ചെയ്യും. തുടർന്ന് രണ്ടാമത്തെ സെഷൻ 5.40ന് അവസാനിക്കുകയും അവസാനത്തെ സെഷൻ 6 മണിക്ക് തുടങ്ങി 8 മണിക്ക് മത്സരം അവസാനിക്കുകയും ചെയ്യും.