എ. ടി. പി ഫൈനൽസിൽ സെമി പ്രതീക്ഷ നിലനിർത്തി ഫെഡറർ

എ. ടി. പി ഫൈനൽസിൽ ബോർഗ്ഗ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇറ്റാലിയൻ താരം മാറ്റിയോ ബരേറ്റിനിയെ തോൽപ്പിച്ച് സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി റോജർ ഫെഡറർ. ആദ്യ മത്സരത്തിൽ തോറ്റ ഇരു താരങ്ങൾക്കും സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയം അനിവാര്യമായിരുന്നു. പ്രതീക്ഷ കാത്ത റോജർ ഫെഡറർ മികച്ച പ്രകടനം ആണ് ഇന്ന് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ തീമിനോട് തോൽവി വഴങ്ങിയ ഫെഡറർ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്.

രണ്ടാം സെറ്റിൽ ആദ്യമെ തന്നെ ബരേറ്റിനിയുടെ സർവ്വീസ് ഭേദിച്ച ഫെഡറർ പിന്നീട് തന്റെ മികവിലേക്ക്‌ ഉയർന്നു. 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയ ഫെഡറർ എ. ടി. പി ഫൈനൽസിൽ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. ഇനി ശേഷിക്കുന്ന മത്സരത്തിൽ നൊവാക് ജ്യോക്കോവിച്ച് ആണ് ഫെഡററിന്റെ എതിരാളി. ഈ മത്സരത്തിൽ ജയിക്കൽ ഫെഡറർക്ക് നിർബന്ധമാണ്. ഈ ഗ്രൂപ്പിൽ ഇന്ന് അവശേഷിക്കുന്ന മത്സരത്തിൽ ജ്യോക്കോവിച്ച് ഡൊമനിക് തീമിനെ നേരിടും.

Previous articleഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നേരത്തെ തുടങ്ങും
Next articleപിങ്ക് ബോളില്‍ കളിച്ചതിന്റെ ആദ്യ അഭിപ്രായവുമായി അജിങ്ക്യ രഹാനെ