ഒബാമയങ്ങ് രണ്ട് ആഴ്ചയോളം ഇല്ല

Img 20201221 193309

ഫോമില്ലാതെ വലയുന്ന ആഴ്സണലിന് കൂടുതൽ പ്രശ്നങ്ങൾ. അവരുടെ ക്യാപ്റ്റൻ ഒബാമയങ്ങ് പരിക്ക് മാറി എത്താൻ സമയം എടുക്കും എന്ന് പരിശീലകൻ അർട്ടേറ്റ അറിയിച്ചു. രണ്ടാഴ്ച എങ്കിലും ഒബാമയങ്ങ് പുറത്ത് ഇരിക്കും. കാഫ് മസിലിന് ഏറ്റ പരിക്കാണ് ഒബാമയങ്ങിന് പ്രശ്നമായിരിക്കുന്നത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ എവർട്ടണോട് പരാജയപ്പെട്ടതോടെ അവസാന ഏഴു ലീഗ് മത്സരത്തിൽ ഒരു ജയം പോലും ഇല്ലാതെ നിൽക്കുകയാണ് ആഴ്സണൽ.

അടുത്ത മത്സരത്തിൽ ലീഗ് കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ആഴ്സണലിന് നേരിടാൻ ഉള്ളത്. ആ കളിയിലും അതിനു പിറകെ വരുന്ന രണ്ട് ലീഗ് മത്സരത്തിലും ഒബാമയങ് ഉണ്ടാകില്ല. ചെൽസിയെയും ബ്രൈറ്റണെയും ആണ് ലീഗിൽ ആഴ്സണലിന് ഇനി നേരിടാൻ ഉള്ളത്. ഇപ്പോൾ ലീഗിൽ 15ആം സ്ഥാനത്താണ് ആഴ്സണൽ ഉള്ളത്.

Previous articleകാലിസ് ഇംഗ്ലണ്ട് പരിശീലക സംഘത്തില്‍, ലങ്കന്‍ ടൂറില്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ദൗത്യം
Next article“ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ല”