ആദ്യ പന്തില്‍ രഹാനെ പുറത്ത്, തകര്‍ച്ചയില്‍ നിന്ന് കരകയറാതെ ഇന്ത്യ, പരമ്പരയില്‍ ആദ്യമായി സടകുടഞ്ഞെഴുന്നേറ്റ് ഇംഗ്ലണ്ട് ലയണ്‍സ്

- Advertisement -

ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനായി ജെയിമി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റും ലൂയിസ് ഗ്രിഗറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ഇന്ത്യ 47.1 ഓവറില്‍ നിന്ന് 172 റണ്‍സാണ് നേടിയത്. സാക്ക് ചാപ്പലിനു ഒരു വിക്കറ്റ് ലഭിച്ചു.

39 റണ്‍സ് നേടിയ ദീപക് ചഹാര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇഷാന്‍ കിഷന്‍ 30 റണ്‍സ് നേടി. ക്രുണാല്‍ പാണ്ഡ്യ 21 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായ ഇന്ത്യയ്ക്ക് കെഎല്‍ രാഹുലിനെയും(13), ഹനുമ വിഹാരിയെയും(16), ശ്രേയസ്സ് അയ്യരെയുമെല്ലാം(13) വേഗത്തില്‍ നഷ്ടമാകുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് – ഇഷാന്‍ കിഷന്‍ നേടിയ 41 റണ്‍സാണ് ടീമിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റില്‍ ദീപക് ചഹാറും സിദ്ധാര്‍ത്ഥ് കൗളും ചേര്‍ന്ന് ടീമിന്റെ സ്കോര്‍ 150 കടത്തുകയായിരുന്നു. 36 റണ്‍സ് കൂട്ടുകെട്ടിനു ശേഷം ചഹാര്‍ സാക്ക് ചാപ്പലിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

Advertisement