3000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി ബെന്‍ സ്റ്റോക്സ്

- Advertisement -

ടെസ്റ്റില്‍ 3000 റണ്‍സ് തികച്ച് ബെന്‍ സ്റ്റോക്സ്. ഇംഗ്ലണ്ടിന്റെ വിന്‍ഡീസിനെതിരെയുള്ള ബാര്‍ബഡോസ് പരാജയത്തിനിടെയാണ് ബെന്‍ സ്റ്റോക്സ് 3000 ടെസ്റ്റ് റണ്‍സ് തികച്ചത്. 381 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ബാര്‍ബഡോസില്‍ നേരിട്ടത്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സില്‍ 34 റണ്‍സാണ് നേടിയത്.

84 റണ്‍സ് നേടിയ റോറി ബേണ്‍സിനു പിന്നിലായി ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയിരുന്നു ബെന്‍ സ്റ്റോക്സ്.

Advertisement