മിലാൻ – നാപോളി പോരാട്ടം സമനിലയിൽ

- Advertisement -

ഇറ്റലിയിൽ കരുത്തരായ നാപോളിയും മിലാനും തമ്മിലുള്ള പോരാട്ടം സമനിലയിൽ. ഗോളുകൾ ഒന്നുമടിക്കാതെയാണ് ഇറ്റലിയിലെ വമ്പൻ ടീമുകൾ പൊരുതി മടങ്ങിയത്. ഗോൾ കീപ്പർമാരായ ഡൊന്നരുമയുടെയും ഓസ്പിനയുടെയും മികച്ച പ്രകടനമാണ് ഇരു ടീമുകൾക്കും തുണയായത്. നാപോളി കോച്ചായ ഗുരു കാർലോ ആൻസലോട്ടിയും ശിഷ്യനായ മിലാൻ കോച്ച് ഗട്ടൂസോയും തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു ഇന്നലത്തേത്.

ക്രിസ്റ്റോഫ് പിയാട്ടേകിന് ജയത്തോടെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ല. മുൻപ് ഗോൾ കണ്ടെത്താൻ വിഷമിച്ചിരുന്ന മിലാൻ അല്ല ഇന്ന് കണ്ടത്. കഴിഞ്ഞ ഏഴു മത്സരങ്ങളിലെ മിലാൻറെ അഞ്ചാം ക്ലീൻ ഷീറ്റ് ആണ് ഇന്നത്തേത്. നാപോളിയെ പോലെ തന്നെ ആക്രമിച്ച് കളിയ്ക്കാൻ മിലാൻ ശ്രദ്ധിച്ചു. ഇന്നത്തെ സമനിലയോട് കൂടി സീരി എ യിൽ യുവന്റസിന്റെ ലീഡ് 8 പോയന്റായി. രണ്ടാം സ്ഥാനത് നാപോളി നിൽക്കുമ്പോൾ പോയന്റ് നിലയിൽ നാലാം സ്ഥാനത്ത് തുടരുകയാണ് മിലാൻ.

 

Advertisement