അയ്യരെ പിടിച്ചുകെട്ടാനാകാതെ ശ്രീലങ്ക, ക്ലീൻ സ്വീപ്പുമായി ഇന്ത്യ

ശ്രീലങ്ക നേടിയ 146/5 എന്ന സ്കോറിനെ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ദസുന്‍ ഷനകയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ലങ്ക് 146 റൺസിലേക്ക് എത്തിയത്.

38 പന്തിൽ 74 റൺസാണ് താരം പുറത്താകാതെ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി 45 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് വിജയ ശില്പി. 15 പന്തിൽ 22 റൺസ് നേടിയ ജഡേജ പുറത്താകാതെ നിന്ന് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.

ദീപക് ഹൂഡ 16 പന്തിൽ 21 റൺസും സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി 12 പന്തിൽ 18 റൺസുമാണ് നേടിയത്. ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ട് വിക്കറ്റ് നേടി.