ലോകത്ത് ഏത് ടീമിനെയും പരാജയപ്പെടുത്തുവാന്‍ ഇന്ത്യയ്ക്കാവും – പുജാര

Cheteshwarpujara
- Advertisement -

ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് പറഞ്ഞ് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. ന്യൂസിലാണ്ടുമായുള്ള ഫൈനല്‍ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പുജാര പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ മികച്ച യാത്രയുടെ അവസാന സ്റ്റോപ്പാണെന്നും ഫൈനലിന് യോഗ്യത നേടിയത് ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചതിനാലാണെന്നും പുജാര വ്യക്തമാക്കി. ന്യൂസിലാണ്ടിനോട് അവരുടെ നാട്ടില്‍ പരമ്പര തോറ്റത് ഈ ഫൈനലിനെ ബാധിക്കില്ലെന്നും ഇത് ന്യൂട്രല്‍ വേദിയിലാണെന്നത് പരിഗണിക്കേണ്ടതുണ്ടെന്നും ആര്‍ക്കും ഹോ അഡ്വാന്റേജ് ഇല്ലെന്നും പുജാര പറഞ്ഞു.

Advertisement