ബാറ്റിംഗ് കസറി, കന്നി അന്താരാഷ്ട്ര ടി20 അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക്!!! ഇംഗ്ലണ്ടിനെ ഇനി ബൗളര്‍മാര്‍ അവസരത്തിനൊത്തുയരണം

Sports Correspondent

സൗത്താംപ്ടണിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ കസറിയപ്പോള്‍ 198 റൺസ് നേടി ഇന്ത്യ. ഇഷാന്‍ കിഷനൊഴികെ മറ്റു താരങ്ങളെല്ലാം അതിവേഗത്തിൽ റൺസ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ  198 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ 200ന് മേലെ സ്കോര്‍ ചെയ്യുമെന്ന് കരുതപ്പെട്ടുവെങ്കിലും ഇംഗ്ലണ്ടിന് വിക്കറ്റുകളുമായി ഇന്ത്യയെ 200ൽ താഴെ ഒതുക്കുവാന്‍ സാധിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസായിരുന്നു നേടിയത്.

രോഹിത് ശര്‍മ്മ 14 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ 8 റൺസാണ് നേടിയത്. ദീപക് ഹൂഡ 17 പന്തിൽ 33 റൺസും സൂര്യകുമാര്‍ യാദവ് 19 പന്തിൽ 39 റൺസും നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടീമിന്റെ ടോപ് സ്കോറര്‍ ആയി. 33 പന്തിൽ 51 റൺസ് നേടിയാണ് ഹാര്‍ദ്ദിക് പുറത്തായത്. അക്സര്‍ പട്ടേൽ 12 പന്തിൽ 17 റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ക്രിസ് ജോര്‍ദ്ദാനും രണ്ട് വീതം വിക്കറ്റ് നേടി.