ഡേവിഡ് ബട്ടൺ ഇനി വെസ്റ്റ് ബ്രോമിൽ

- Advertisement -

ബ്രൈറ്റന്റെ ഗോൾ കീപ്പറായിരുന്നു ഡേവിഡ് ബട്ടണെ വെസ്റ്റ് ബ്രോം സ്വന്തമാക്കി. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തുന്ന വെസ്റ്റ് ബ്രോം രണ്ടാം ഗോൾകീപ്പറയാണ് ബട്ടണെ ടീമിൽ എത്തിക്കുന്നത്. പ്രൊമോഷൻ നേടാൻ സഹായിച്ച് സാം ജോൺസ്റ്റൺ തന്നെയാകും വെസ്റ്റ് ബ്രോമിന്റെ ഒന്നാം നമ്പർ. 31കാരനായ ബട്ടൺ അവസാന രണ്ടു വർഷമായി ബ്രൈറ്റണിൽ ഉണ്ട്.

പക്ഷെ ബ്രൈറ്റണിൽ ആകെ 11 മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചിരുന്നുള്ളൂ. മുമ്പ് ടോട്ടനം, ബ്രെന്റ് ഫോർഡ്, ഫുൾഹാം എന്നീ ക്ലബുകൾക്കായി ബട്ടൺ കളിച്ചിട്ടുണ്ട്. വെസ്റ്റ് ബ്രോമിന്റെ സ്ഥിരം ഗോൾ കീപ്പറായി മാറുകയാണ് തന്റെ ലക്ഷ്യം എന്നും അതിനായി പ്രയത്നിക്കും എന്നും ബട്ടൺ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Advertisement