ഓസ്ട്രേലിയയില്‍ ഇത്തവണ കഴിഞ്ഞ പരമ്പരയെക്കാളും കാര്യങ്ങള്‍ കഠിനമാകും

- Advertisement -

വിരാട് കോഹ്‍ലിയും സംഘവും ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുമെന്നാണ് താന്‍ കരുതുന്നതെങ്കിലും കഴിഞ്ഞ തവണത്തെതിലും കൂടുതല്‍ ശ്രമകരമായ കാര്യമാവും ഇത്തവണത്തേതെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. 2018-19 ടൂറില്‍ ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. എന്നാല്‍ അന്ന് ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും പന്തില്‍ കൃത്രിമം കാട്ടിയതിന് വിലക്ക് നേരിടുകയായിരുന്നു. ഇത്തവണ അവരുടെ വരവോട് കൂടി കൂടുതല്‍ കരുത്തരായാണ് ഓസ്ട്രേലിയ ഇന്ത്യയെ നേരിടുവാന്‍ തയ്യാറെടുക്കുന്നത്.

ഇത്തവണയും ഇന്ത്യ ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ സൗരവ് ഗാംഗുലി എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പത്തെ ഓസ്ട്രേലിയയെക്കാളും കരുത്തരാണ് അവരിന്ന്, പക്ഷേ നമ്മുടെ ടീമും ശക്തമാണെന്നത് തനിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.

Advertisement