ഇറ്റലിയിൽ ഗോളടിച്ച് ചരിത്രമെഴുതി അറ്റലാന്റ

ഇറ്റലിയിൽ ഗോളടിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് അറ്റലാന്റ. സീരി എയുടെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ടീമിന്റെ മൂന്ന് താരങ്ങൾ 15 ഗോളുകൾ നേടിയിരിക്കുകയാണ്. ദുവാൻ സപാറ്റ, ജോസിപ് ഇലിസിച്, ലൂയിസ്‌ മുരിയൽ എന്നീ താരങ്ങളാണ് 15ഉം അതിലധികവും ഗോളുകൾ നേടിയ മൂന്ന് താരങ്ങൾ. യുവന്റസിനെതിരായ ഇന്നത്തെ പോരാട്ടത്തിൽ ഗോളടിച്ച സപാറ്റ ഈ ക്യാമ്പയിനിലെ ഗോളുകളുടെ എണ്ണം 15 ആക്കി മാറ്റി.

ഈ സീസണിൽ ഇലിസിചിനും 15 ഗോളുകൾ ഉണ്ട്. ലൂയിസ് മുരിയൽ 17 ഗോളുകൾ ഈ സീസണിൽ അടിച്ചു കഴിഞ്ഞു. ഇതിനു മുൻപ് ഇറ്റലിയിൽ ഒരു സീസണിൽ ഒരേ ടീമിലെ മൂന്ന് താരങ്ങൾ 15 ഗോളുകൾ അടിക്കുന്നത് 1951-52 സീസണിലായിരുന്നു. യുവന്റസിന്റെ എർണസ് മുസിനെല്ലി, ബോണിപെർടി, ജോൺ ഹാൻസൺ എന്നിവരായിരുന്നു അന്ന് ആ നേട്ടം സ്വന്തമാക്കിയത്. യൂറോപ്പിൽ ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് പിഎസ്ജി ആയിരുന്നു. 2018-19 സീസണിൽ സൂപ്പർ താരങ്ങളായ കവാനി-നെയമർ-എംബപ്പെ ത്രയമാണ് ആ നേട്ടം സ്വന്തമാക്കിയത്.

Previous articleഓസ്ട്രേലിയയില്‍ ഇത്തവണ കഴിഞ്ഞ പരമ്പരയെക്കാളും കാര്യങ്ങള്‍ കഠിനമാകും
Next articleഇമ്മൊബിലിനെതിരെ സൈബർ അക്രമണമഴിച്ച് വിട്ട് ലാസിയോ ആരാധകർ