ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

- Advertisement -

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആദ്യ ചതുര്‍ദിന മത്സരത്തില്‍ വിജയം കരസ്ഥമാക്കി ഇന്ത്യ എ. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിപ്പിച്ച് 3 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടിയാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ വിജയം ഉറപ്പാക്കിയത്.

തലേ ദിവസത്തെ സ്കോറിനോടൊപ്പം 7 റണ്‍സ് കൂടി നേടുന്നതിനിടെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആകുകയായിരുന്നു. ലൂഥോ സിപാംലയെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 48 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.

ശുഭ്മന്‍ ഗില്‍(5), അങ്കിത് ഭാവനെ(6), കെഎസ് ഭരത്(5) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും റിക്കി ഭുയി(20*), ശിവം ഡുബേ(12*) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ലുംഗിസാനി ഗിഡിയ്ക്ക് രണ്ട് വിക്കറ്റും ഡെയിന്‍ പീഡെട് ഒരു വിക്കറ്റും നേടി.

Advertisement