ദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രിയാംഗ് പഞ്ചൽ നയിക്കും. പൃത്വി ഷാ, ദേവ്ദത്ത് പടിക്കൽ, നവ്ദീപ് സൈനി, രാഹുല്‍ ചഹാര്‍ എന്നീ പ്രമുഖ താരങ്ങളെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ അവിടെ കളിക്കുന്നത്. ആദ്യ മത്സരം നവംബര്‍ 23നും രണ്ടാം മത്സരം നവംബര്‍ 29നും മൂന്നാം മത്സരം ഡിസംബര്‍ 6നും ആണ് നടക്കുക. മൂന്ന് മത്സരങ്ങളുടെയും വേദി ബ്ലൂംഫൊണ്ടൈന്‍ ആണ്.

ഇന്ത്യ എ ടീം : Priyank Panchal (Captain), Prithvi Shaw, Abhimanyu Easwaran, Devdutt Padikkal, Sarfaraz Khan, Baba Aparajith, Upendra Yadav (wicket-keeper), K Gowtham, Rahul Chahar, Saurabh Kumar, Navdeep Saini, Umran Malik, Ishan Porel, Arzan Nagwaswalla