വെസ്റ്റ് ഹാം താരം ഒഗ്ബോണയ്ക്ക് എ സി എൽ ഇഞ്ച്വറി, ഈ സീസൺ നഷ്ടമായേക്കും

 121487720 2021 11 07t165953z 1129565856 Up1ehb71b7rqz Rtrmadp 3 Soccer England Whu Liv Report 01a4a5921116275b4158af4ccabb010195b65a2c

വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ ആഞ്ചലോ ഒഗ്ബോണയ്ക്ക് കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. താരത്തിന് ഈ സീസൺ തന്നെ നഷ്ടമായേക്കും.33 കാരനായ ഒഗ്ബോണയ്ക്ക് ലിവർപൂളിന് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ കണ്ണിന് പരിക്കേറ്റ് കളം വിട്ടിരുന്നു. പിന്നീട് കാൽമുട്ടിന് അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വെസ്റ്റ് ഹാം എ സി എൽ ഇഞ്ച്വറി കണ്ടെത്തിയത്. ആറ് മാസം വരെ എങ്കിലും താരം പുറത്തിരിക്കേണ്ടി വന്നേക്കാം.

Previous articleദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
Next articleബാഴ്സലോണ വിചാരിച്ചാൽ സിറ്റിയുടെ ഏതു താരത്തെയും സ്വന്തമാക്കാം