അഷീർ അക്തർ മൊഹമ്മദൻസിൽ തുടരും

Img 20211109 214750

ഡിഫൻഡർ അഷീർ അക്തറിനെ മൊഹമ്മദൻസ് സ്ഥിര കരാറിൽ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിൽ ലോൺ കരാറിൽ കളിച്ച താരത്തെ ഇപ്പോൾ ഒരു വർഷത്തെ കരാറിലാണ് ക്ലബ് സൈൻ ചെയ്തത്. 26കാരനായ ഡിഫൻഡർ ഈസ്റ്റ് ബംഗാൾ താരമായിരുന്നു‌. മുമ്പ് ബെംഗളൂരു എഫ് സിയിൽ നിന്നായിരുന്നു അഷീർ ഈസ്റ്റ് ബംഗാളിൽ എത്തിയത്. ബെംഗളൂരു എഫ് സിക്ക് ഒപ്പം രണ്ട് വർഷത്തോളം ഉണ്ടായിരുന്നു എങ്കിലും അവരുടെ ബി ടീമിന് വേണ്ടി മാത്രമെ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. സീനിയർ സ്ക്വാഡിനായി കളിക്കാൻ അക്തറിനായിരുന്നില്ല. മുമ്പ് സാൽഗോക്കർ, ലോൺസ്റ്റാർ കാശ്മീർ എന്നീ ക്ലബുകൾക്കായും അക്തർ കളിച്ചിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധിയിലിരിക്കെ അവധി എടുത്ത് ഒലെ നാട്ടിലേക്ക്
Next articleദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു