ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 263ന് അവസാനിച്ചു. രണ്ടാം ദിനം രണ്ടാം സെഷനിൽ 5 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 28 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് ആണ് ഇന്ത്യ നേടിയത്. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 235 റൺസ് ആയിരുന്നു എടുത്തത്. അജാസ് പട്ടേൽ ന്യൂസിലൻഡിനായി 5 വിക്കറ്റ് വീഴ്ത്തി.
ഇന്ന് ആദ്യ സെഷനിൽ ശുഭ്മൻ ഗില്ലും റിഷഭ് പന്തും ഫിഫ്റ്റി നേടിയപ്പോൾ ഇന്ത്യ വലിയ ലീഡിലേക്ക് എത്തും എന്നാണ് കരുതിയത്. ആക്രമിച്ചു കളിച്ച പന്ത് 59 പന്തിൽ നിന്ന് 60 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും 2 സിക്സും പന്ത് അടിച്ചു. ശുഭ്മൻ ഗിൽ 90 റൺസ് എടുത്തു. ഒരു സിക്സും 7 ഫോറും ഗിൽ അടിച്ചു. 14:റൺസുമായി ജഡേജയും റൺ ഒന്നും എടുക്കാതെ സർഫറാസും മടങ്ങിയത് ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കി. വാഷിങ്ടൻ സുന്ദർ 38 റൺസുമായി പുറത്താകാതെ നിന്നു എങ്കിലും മറുവശത്ത് അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ല.